02:11pm 17 August 2026
NEWS
ഈജിപ്ഷ്യൻ തിരച്ചിൽ-രക്ഷാസേനയ്ക്ക് അന്താരാഷ്ട്ര അംഗീകാരം; പരിശീലനം നൽകി ചരിത്രം കുറിച്ച് ഖത്തർ 'ലഖ്‌വിയ'
16/08/2026  10:16 AM IST
nila
ഈജിപ്ഷ്യൻ തിരച്ചിൽ-രക്ഷാസേനയ്ക്ക് അന്താരാഷ്ട്ര അംഗീകാരം; പരിശീലനം നൽകി ചരിത്രം കുറിച്ച് ഖത്തർ ലഖ്‌വിയ

​ദോഹ: ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ പ്രൊട്ടക്ഷൻ തിരച്ചിൽ-രക്ഷാസേന യു.എൻ അന്താരാഷ്ട്ര ക്ലാസിഫിക്കേഷൻ (INSARAG) കരസ്ഥമാക്കിയ പ്രഖ്യാപന ചടങ്ങിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ 'ലഖ്‌വിയ' (Lekhwiya) പ്രതിനിധി സംഘം പങ്കെടുത്തു. അഡ്മിനിസ്ട്രേഷൻ ആൻഡ് സപ്ലൈ അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ മുബാറക് ശെരീദ അൽ കഅബിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് കൈറോയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചത്.
​ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് കോഓർഡിനേഷൻ ഓഫീസിന് (OCHA) കീഴിലുള്ള 'ഇൻസരാഗ്' നൽകുന്ന 'മീഡിയം' ലെവൽ അന്താരാഷ്ട്ര അംഗീകാരമാണ് ഈജിപ്ഷ്യൻ ടീം സ്വന്തമാക്കിയത്.
​ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെ മികച്ച പരിശീലനവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇതോടെ, മറ്റൊരു അറബ് രാജ്യത്തിന്റെ രക്ഷാസേനയ്ക്ക് പരിശീലനം നൽകി അന്താരാഷ്ട്ര ക്ലാസിഫിക്കേഷൻ നേടാൻ പ്രാപ്തരാക്കിയ ആദ്യത്തെ അന്താരാഷ്ട്ര അറബ് ടീം എന്ന ചരിത്ര നേട്ടവും ഖത്തർ സ്വന്തമാക്കി.
​ഈജിപ്ഷ്യൻ ആഭ്യന്തര സഹമന്ത്രി മേജർ ജനറൽ അംറ് മുസ്തഫ ബെലി, ഇരുരാജ്യങ്ങളിലെയും സുരക്ഷാ വിഭാഗം മേധാവികൾ, ഇൻസരാഗ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img